ഗ്യാസുത്പാദനത്തിൽ ആഗോള തലത്തിൽ സൗദിയുടെ സ്ഥാനം ഇങ്ങനെ
സൗദിയിൽ പുതിയ ഗ്യാസ് ഫീൽഡുകൾ കണ്ടെത്തിയ കഴിഞ്ഞ മാസത്തെ പ്രഖ്യാപനത്തിനു അകംബടിയായി രാജ്യത്തെ ഗ്യാസ് ശേഖരത്തെക്കുറിച്ചും മറ്റുമുള്ള വിവരങ്ങൾ ഗവണ്മെന്റ് കമ്യൂണിക്കേഷൻ സെന്റർ പുറത്ത് വിട്ടു.
ലോകത്തെ ഏറ്റവും വലിയ ഒൻപതാമത്തെ ഗ്യാസുത്പാദക രാജ്യമാണ് സൗദി അറേബ്യ. ഗ്യാസ് ശേഖരത്തിൽ ലോകത്ത് ആറാം സ്ഥാനം സൗദിക്കാണ്.
329 ബില്യൺ ക്യുബിക് ഫീറ്റ് നാച്ചുറൽ ഗ്യാസ് ആണ് സൗദിയുടെ ശേഖരത്തിൽ ഉള്ളത്. ഒരു ദിവസം 10.1 ബില്യൺ ക്യുബിക് ഫീറ്റ് ആണു ആഭ്യന്തര ഗ്യാസ് ഉത്പാദനം.
അൽ അഹ്സ,അൽ ജൗഫ്, ഈസ്റ്റേൺ പ്രൊവിൻസിലെ വടക്ക് തെക്ക് ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഗ്യാസ് ഫീൽഡുകൾ സ്ഥിതി ചെയ്യുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa