Saturday, November 23, 2024
Saudi ArabiaTop Stories

കഫീൽ എക്സിറ്റ് നൽകുന്നില്ല; സൗദിയിൽ നിന്ന് നിയമപരമായി നാട്ടിൽ പോകാൻ എന്താണ് വഴി? ഇന്ത്യക്കാർ ചെയ്യുന്ന രീതി ഇങ്ങനെ

കരാർ കാലാവധി കഴിഞ്ഞിട്ടും സ്പോൺസർ ഫൈനൽ എക്സിറ്റ് നൽകാത്ത സാഹചര്യത്തിൽ ഒരു തൊഴിലാളി എന്താണ് ചെയ്യൃണ്ടതെന്ന് സൗദി മാനവവിഭവശേഷി സാമൂഹികക്ഷേമ മന്ത്രാലയം വിശദീകരിച്ചു.

ഇത്തരം സാഹചര്യങ്ങളിൽ മക്തബുൽ അമൽ (ലേബർ ഓഫീസ്) വഴിയാണ് എക്സിറ്റ് നടപടികൾ പൂർത്തീകരിക്കുക.

ഇങ്ങനെ എക്സിറ്റ് ഇഷ്യു ചെയ്ത് നൽകുന്നതിനായി മാത്രം ലേബർ ഓഫീസിൽ നിന്ന് പെർമിറ്റ്‌ ഇഷ്യു ചെയ്ത് ൻൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇത്തരത്തിൽ ലേബർ ഓഫീസിനെ നേരിട്ട് സമീപിച്ച് നിരവധി പ്രവാസികൾ ഫൈനൽ എക്സിറ്റ് വിസ നേടിയിട്ടുണ്ട്.

ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യുന്നതിനായി ലേബർ ഓഫീസിലേക്കുള്ള ഒരു ലെറ്റർ ആവശ്യമെങ്കിൽ ഇന്ത്യൻ എംബസിയുമായോ കോൺസുലേറ്റുമായോ ബന്ധപ്പെട്ടാൽ ലഭ്യമാകുകയും ചെയ്യും.

ഇംഗ്ലീഷിലും അറബിയിലും ഉള്ള ഈ ലെറ്ററുമായി ലേബർ ഓഫീസിൽ ചെന്നാൽ എക്സിറ്റ് നടപടികൾ വേഗത്തിൽ പൂർത്തിയാകുന്നുണ്ടെന്നാണ് അനുഭവസ്ഥർ അറേബ്യൻ മലയാളിയെ അറിയിച്ചത്.

അതേ സമയം ഒരു തൊഴിലാളി കരാർ ലംഘനം നടത്തി, കരാർ കാലാവധി അവസാനിക്കാതെ ഫൈനൽ എക്സിറ്റിൽ സൗദിയിൽ നിന്ന് പുറത്ത് പോയാൽ പിന്നീട് അയാൾക്ക് തൊഴിൽ വിസയിൽ സൗദിയിലേക്ക് തിരികെ വരാൻ സാധിക്കില്ല എന്നാണ് നിയമം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്