Saturday, September 21, 2024
Saudi ArabiaTop Stories

ഫോർമുല 1 റേസ്: ജിദ്ദയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; സാപ്റ്റ്കോ സൗജന്യ സർവീസ് ലഭ്യമാക്കും

ഫോർമുല 1 റേസിനോടനുബന്ധിച്ച് ജിദ്ദയിലെ വിവിധ കോളെജുകളും സ്കൂളുകളും അടുത്ത ഞായറാഴ്ച അവധി പ്രഖ്യാപിച്ചു.

മാർച്ച് 25 മുതൽ 27 വരെയാണ്‌ ജിദ്ദയിൽ ഫോർമുല 1 റേസ് നടക്കുന്നത്.

ജിദ്ദ മുനിസിപ്പാലിറ്റിയുടെയും സൗദി ഫെഡറേഷൻ ഓഫ് കാർസ് ആൻഡ് മോട്ടോർസൈക്കിൾസിന്റെയും സഹകരണത്തോടെ ഫോർമുല ഗ്രാൻഡ് പ്രിക്സ് ഇവന്റിൽ ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി തങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിച്ചു.

മാർച്ച് 25 വെള്ളിയാഴ്ച മുതൽ മാർച്ച് 27 ഞായർ വരെ  ഫോർമുല 1 ഇവന്റിലേക്കുള്ള സന്ദർശകർക്ക് സാപ്റ്റ്കോയുടെ മേൽനോട്ടത്തിൽ സൗജന്യ  ഗതാഗതം നൽകുമെന്ന് കമ്പനി വിശദീകരിച്ചു.

വൈകുന്നേരം 3 മണി മുതൽ പുലർച്ചെ 3 മണി വരെ എല്ലാ 15 മിനുട്ടിലും സൗജന്യ ബസ് സർവീസ് ഉണ്ടായിരിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്