Friday, November 15, 2024
Saudi ArabiaTop Stories

ജിദ്ദയിൽ മ്യാന്മർ പൗരനടക്കം മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി

വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികളായ രണ്ട് സ്വദേശികളെയും ഒരു മ്യാന്മർകാരനെയും ജിദ്ദയിൽ ഇന്ന് വധശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സ്വന്തം മകളെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് അബ്ദുല്ല ബിൻ ത്വാഹിർ മർഗലാനി എന്ന സൗദി പൗരനെ ജിദ്ദയിൽ വധശിക്ഷക്ക് വിധേയനാക്കിയത്.

മറ്റൊരു കേസിൽ രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി മാാനഭംഗപ്പെടുത്തിയ മുഹമ്മദ്‌ ബിൻ അബ്ദു ദർവേഷ് എന്ന സൗദി പൗരനെയും വധശിക്ഷക്ക് വിധേയനാക്കി.

മൂന്നാമത് കേസിൽ നിരവധി ആൺ കുട്ടികളെ പ്രലോഭിപ്പിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സഈദ് കരീം എന്ന മ്യാന്മർ പൗരനെയും ജിദ്ദയിൽ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്