ദമ്മാം മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി 8, 9 തീയതികളിൽ സംഘടിപ്പിക്കും
ദമാം : അൽ കോബാർ മലബാർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബും എവൺലോഡ് ബാഡ്മിന്റൺ ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി 8,9 തീയതികളിൽ ദമ്മാം ഖാലിദിയയിലെ എവൺലോഡ് ബാഡ്മിന്റൺ കോർട്ടിൽ വെച്ച് നടക്കുന്നതാണ്.
മെൻസ് ഡബിൾസ് (പ്രീമിയർ, ചാംപ്യൻഷിപ്, ഫ്ലൈറ്റ് 1, ഫ്ലൈറ്റ് 2, ഫ്ലൈറ്റ് 3, ഫ്ലൈറ്റ് 4, ഫ്ലൈറ്റ് 5, ഫ്ലൈറ്റ് 6) , മാസ്റ്റേഴ്സ് (40 വയസ്സിനു മുകളിൽ), ജൂനിയർ ബോയ്സ് U13, U15, U17) സിംഗിൾസ് എന്നീ കാറ്റഗറിയിൽ ആണ് മത്സരങ്ങൾ നടക്കുക. കഴിഞ്ഞ ദിവസം എവൺലോഡ് ഫെസിലിറ്റിയിൽ നടന്ന യോഗത്തിൽ ടൂർണമെന്റ് കമ്മിറ്റി രൂപീകരിച്ചു.
ഡോ. സാഹിദ് നസീർ – എം യു എഫ് സി (ചെയർമാൻ), ആസിഫ് കൊണ്ടോട്ടി – എം യു എഫ് സി (ജനറൽ കൺവീനർ), റെനിൻ വിൽസൺ – ഇ ബി സി (ടൂർണമെന്റ് ഡയറക്ടർ), അസ്‌ലം അച്ചു – ഇ ബി സി (ടെക്നിക്കൽ ഹെഡ്), ഫ്രാങ്കോ ജോസ്, അഫ്‌താബ് (വൈസ് ചെയർമാൻ), അഷ്‌റഫ് കെ എഫ് യു പി എം, സഊദ് (ജോ: കൺവീനർ), സുനീർ, ഷിയാസ് (മീഡിയ കോർഡിനേറ്റർ), സജൂബ്, നൗഷാദ് മാവൂർ (ഫിനാൻസ് കോർഡിനേറ്റർ), ഷനൂബ്, സകരിയ (ഇവന്റ് കോർഡിനേറ്റർ), ജൈസൽ പി.കെ (ഫിനാൻസ് കോർഡിനേറ്റർ), സഹൽ , നൗഷാദ്, ഹരി (കാറ്ററിംഗ് കോർഡിനേറ്റർ), ആരിഫ് മുക്കോളി, ഷഫീഖ് – ഇ ബി സി (രജിസ്‌ട്രേഷൻ കോർഡിനേറ്റർ), നൗഷാദ് പട്ടാമ്പി, റസാഖ് ബാവു ( വളണ്ടിയർ ക്യാപ്റ്റൻ) എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ . വിജയികൾക്ക് ക്യാഷ് പ്രൈസ് സമ്മാനിക്കും. ഇ ബി സി പ്രസിഡന്റ് ടോണി എബ്രഹാം മാത്യു, എക്സിക്യൂട്ടീവ് അംഗങ്ങളായ ജലീൽ, നവാബ് ഖാൻ, റെനിൻ, അസ്‌ലം അച്ചു, സൂരജ്, ഷഫീഖ് എം യു എഫ് സി പ്രസിഡന്റ് ഫ്രാങ്കോ ജോസ്, ജനറൽ സെക്രട്ടറി അഫ്‌താബ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ആസിഫ് കൊണ്ടോട്ടി, സഊദ്, നൗഷാദ് പട്ടാമ്പി, ആരിഫ് മുക്കോളി എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
