Monday, September 23, 2024
Saudi ArabiaTop Stories

ലോകത്തെ ഏറ്റവും വലിയ ഖുർആൻ പാരായണ-ബാങ്ക് വിളി മത്സര തീയതി പ്രഖ്യാപിച്ച് സൗദി എന്റർടെയ്ന്മെന്റ് അതോറിറ്റി; സമ്മാനത്തുകകൾ അറിയാം

സൗദി എന്റർടെയ്ന്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ലോകത്തെ ഏറ്റവും വലിയ ഖുർആൻ പാരായണ-ബാങ്ക് വിളി മത്സരം ഈ വരുന്ന റമളാൻ ആരംഭത്തിൽ നടക്കും.

“അഥ്വറുൽ കലാം” അഥവാ വാക്കുകളുടെ സുഗന്ധം എന്ന ടൈറ്റിലിലാണ് മത്സരം നടക്കുന്നത്.

വിശുദ്ധ ഖുർആൻ പാരായണം, ബാങ്ക് വിളി എന്നിവയിൽ കളിവുള്ള പ്രതിഭകളെ ഉയർത്തിക്കൊണ്ടു വരികയാണ് പദ്ധതിയുടെ ലക്ഷ്യം.

ഏറ്റവും മനോഹരമായ ഖുർആൻ പാരായണത്തിനുള്ള സമ്മാനങ്ങളിൽ ഒന്നാം സ്ഥാനക്കാരനു 5 ദശലക്ഷം റിയാലും രണ്ടാം സ്ഥാനത്തിന് രണ്ട് ദശലക്ഷം റിയാലും മൂന്നാം സ്ഥാനക്കാരനു ഒരു ദശലക്ഷം റിയാലും നാലാമന് അര ദശലക്ഷം റിയാലും ലഭിക്കും.

ബാങ്ക് വിളി മത്സരത്തിൽ ഒന്നാം സ്ഥാനക്കാരനു 2 ദശലക്ഷം റിയാലും രണ്ടാം സ്ഥാനക്കാരനു ഒരു ദശലക്ഷം റിയാലും മൂന്നാം സ്ഥാനക്കാരനു അര ദശലക്ഷം റിയാലും നാലാമന് കാൽ ദശലക്ഷം റിയാലും സമ്മാനം ലഭിക്കും.

ഓൺലൈനായി നടക്കുന്ന മത്സരത്തിന്റെ സ്ക്രീൻ ടെസ്റ്റിൽ 80 രാജ്യങ്ങളിൽ നിന്നുള്ള 40,000 മത്സരാർത്ഥികൾ പങ്കെടുക്കുകയും അതിൽ 36,000 പേർ ഫൈനൽ മത്സരങ്ങൾക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്