Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ ശക്തമായ പൊടിക്കാറ്റ്; മുന്നറിയിപ്പ്

സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ ഇന്ന് ശക്തമായ പൊടിക്കാറ്റ് വീശി. പൊടിക്കാറ്റ് ജന ജീവിതത്തെ സാരമായി ബാധിച്ചു.

അതേ സമയം റിയാദ് പ്രവിശ്യയിലും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പൊടി പടലങ്ങൾ രാത്രി 9 വരെ ഉണ്ടാകുമെന്നാണു മുന്നറിയിപ്പ്.

ഈ ശനിയാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥകളിൽ ശക്തമായ വ്യതിയാനങ്ങളുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്