Monday, September 23, 2024
Saudi ArabiaTop Stories

സൗദിവത്ക്കരണം പ്രയാസകരമായ മേഖലകളിൽ പകരം വിസകൾ അനുവദിക്കും

പൂർണ്ണ സൗദിവത്ക്കരണം കൊണ്ട് വരാൻ പ്രയാസമുള്ള ചില പ്രത്യേക തൊഴിൽ മേഖലകളിൽ യോഗ്യരായ സൗദികളെ ലഭിക്കാതിരുന്നാൽ ആ വിടവ് നികത്താനായി പ്രത്യേകം വിസകൾ വേഗത്തിൽ അനുവദിക്കാൻ സൗദി തൊഴിൽ മന്ത്രാലയം പദ്ധതി തയ്യാറാക്കി.

നിതാഖാത്തിൽ കടും പച്ച, പ്ളാറ്റിനം കാറ്റഗറിയിലുള്ള സ്ഥാപനങ്ങൾക്ക് മാത്രമേ ഈ ആനുകൂല്യം ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ.

എഞ്ചിനീയറിംഗ്, മെഡിസിൻ, നഴ്സിംഗ്, ഐ ടി, ഫാർമസി, മെഡിക്കൽ ടെക്നോളജി, അക്കൗണ്ടിംഗ് , ഫൈനാൻസിംഗ് തുടങ്ങിയ എട്ട് മേഖലകളിൽ പൂർണ്ണ സൗദിവത്ക്കരണം നിർബന്ധമാക്കൽ പ്രയാസമുള്ള കാര്യമാണെന്ന് തൊഴിൽ മന്ത്രാലയം കണ്ടെത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്