അപോയിന്റ്മെന്റുകൾ ഇടക്കിടെ അപ്ഡേറ്റ് ചെയ്യുന്നതിനാൽ അപ്ലിക്കേഷൻ നിരീക്ഷിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം
ആപ്പിൽ നിന്ന് പെർമിറ്റ് ലഭിക്കാത്തയാൾക്ക് ഉംറ നിർവ്വഹിക്കാൻ സാധിക്കുമോ എന്ന സംശയത്തിനു സൗദി ഹജ്ജ് ഉംറ മന്ത്രാലയം മറുപടി നൽകി.
അപ്പോയിന്റ്‌മെന്റുകൾ ഇടക്കിടെ അപ്ഡേറ്റ് ചെയ്യുന്നതിനാൽ ആപ്ലിക്കേഷൻ നിരീക്ഷിക്കേണ്ടതാണ്.
പുതിയ റിസർവേഷൻ ലഭ്യമാകുന്നത് വരെ മറ്റു സമയങ്ങളിൽ വീണ്ടും തിരഞ്ഞ് കൊണ്ടിരിക്കണം.
ഉംറ നിർവ്വഹിക്കാൻ ഇഅതമർനാ വഴി പെർമിറ്റ് ലഭ്യമാകേണ്ടതുണ്ടെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
അതേ സമയം പെർമിറ്റില്ലാതെ ഉംറക്ക് ശ്രമിച്ച് പിടിക്കപ്പെട്ടാൽ 10,000 റിയാൽ പിഴ അടക്കേണ്ടി വരുമെന്ന് പൊതു സുർക്ഷാവിഭാഗം വീണ്ടും മുന്നറിയിപ്പ്.നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa