ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യം ഖത്തർ
ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന പദവി ഖത്തറിനെ തേടിയെത്തി. നംബിയോയുടെ ക്രൈം ഇൻഡക്സ് ഡാറ്റാ ബേസിലാണു ഏറ്റവും സുരക്ഷിതത്വ രാജ്യ പദവി ഖത്തറിനു ലഭിച്ചത്. കുറ്റ കൃത്യ നിരക്ക്, ഗതാഗതം, ആരോഗ്യം, മലിനീകരണം, ജീവിതച്ചെലവ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഡാറ്റാബേസാണു നംബിയോ.
ലോകത്തെ 118 രാജ്യങ്ങളാണു നംബിയോ ക്രൈം ഇൻഡക്സ് 2019 ൽ പരിഗണിക്കപ്പെട്ടിരിക്കുന്നത്. ജപ്പാനും യുഎഇയുമാണു ഖത്തറിനു പിറകിൽ സുരക്ഷിത സ്ഥാനത്ത് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്നത്.
ഖത്തറിൻ്റെ ദേശീയ ദർശന രേഖ 2030 ൻ്റെ ഭാഗമായി ഏകീകൃത സുരക്ഷാ സംവിധാനമാണു ഖത്തർ നടപ്പിലാക്കി ക്കൊണ്ടിരിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
