സൗദിയിൽ നിന്ന് ഒരാഴ്ചക്കുള്ളിൽ 12,000 ത്തോളം വിദേശികളെ നാട് കടത്തി
സൗദിയിൽ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകർക്കായുള്ള പരിശോധനകൾ ശക്തമായി തുടരുന്നു.
13,615 പേരെയാണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ പിടികൂടിയത്. അതിൽ 8752 ഇഖാമ നിയമ ലംഘകരും 1666 തൊഴിൽ നിയമ ലംഘകരും 3197 അതിർത്തി നിയമ ലംഘകരും ഉൾപ്പെടുന്നു.
സൗദിയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച 106 പേരും പിടിക്കപ്പെട്ടിട്ടുണ്ട്. അതിൽ 47% യമനികളും 48% എത്യോപ്യക്കാരും 5% മറ്റു രാജ്യക്കാരും ആണ്.
അനധികൃത മാർഗ്ഗങ്ങളിലൂടെ സൗദിക്ക് പുറത്ത് കടക്കാൻ ശ്രമിച്ച 49 പേരും നിയമ ലംഘകർക്ക് അഭയം നല്കിയ 13 പേരും പിടിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 11,647 പേരെ നാട് കടത്തിയതായും ആഭ്യന്തര മന്ത്രാലയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa