Sunday, April 20, 2025
Saudi ArabiaTop Stories

റമളാനിൽ ഒരു ഉംറ പെർമിറ്റ്‌ ലഭിച്ചയാളാണെങ്കിൽ അവസാന പത്തിൽ പെർമിറ്റ്‌ ലഭിക്കില്ല

റമളാനിൽ ഒരിക്കൽ ഉംറ പെർമിറ്റ്‌ ലഭിച്ചയാളാണെങ്കിൽ അവസാന പത്തിൽ ഉംറ പെർമിറ്റ്‌ ലഭിക്കില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

ഉംറ അപോയിന്റ്മെന്റിൽ മാറ്റം വരുത്താൻ സാധിക്കില്ല. പക്ഷേ പഴയ പെർമിറ്റ്‌ കാൻസൽ ചെയ്ത് പുതിയ പെർമിറ്റ്‌ ഇഷ്യു ചെയ്യാം.

വിദേശങ്ങളിൽ നിന്ന് വരുന്നവർക്ക് ഉംറ പെർമിറ്റ്‌ നിർബന്ധമാണെന്നും കൊറോണ ബാധിതരോ രോഗികളുമായി ഇടകലർന്നവരോ ആയിരിക്കാൻ പാടില്ലെന്നും മന്ത്രാലയം സൂചിപ്പിച്ചു.

മഹ് റമോ സ്ത്രീകളുടെ സംഘമോ ഇല്ലാതെത്തന്നെ 45 വയസ്സിനു തഴെയുള്ളവർക്ക് ഉംറ വിസ അനുവദിച്ച് നൽകുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്