Sunday, September 22, 2024
Saudi ArabiaTop Stories

ജിദ്ദയിൽ ഭർത്താവിന്റെ ക്രൂരമായ പീഡനത്തിനിരയായ യുവതി 9 മണിക്കൂർ നീണ്ട് നിന്ന ശസ്ത്രക്രിയക്ക് വിധേയയായി

ജിദ്ദ: തന്റെ ഭർത്താവിന്റെ ക്രൂരമായ പീഡനത്തിനിരയായ മുന അശരീഫ് എന്ന യുവതി 9 മണിക്കൂർ നീണ്ട് നിന്ന ഓപറേഷനു വിധേയയായി.

കൈയിന്റെ ഒടിവ്, നഖം, കൈമുട്ട് എന്നിവയുമായി ബന്ധപ്പെട്ട ഓപറേഷനാണു കഴിഞ്ഞത്.

വലത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിനാൽ ഇനി നേത്ര ശസ്ത്രക്രിയക്കാണു അടുത്തതായി വിധേയയാകുക.

തന്റെ സഹോദരിയുടെ മാനസിക നില മെച്ചപ്പെടാൻ തുടങ്ങിയെന്നും, പ്രത്യേകിച്ച് റമദാൻ മാസത്തിൽ, എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം എന്നും മുന ശരീഫിന്റെ സഹോദരി പറഞ്ഞു.

അതി ക്രൂരമായി തന്റെ ഭാര്യയെ ഉപദ്രവിച്ച ഭർത്താവിനെ കുറ്റകൃത്യം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്