Sunday, September 22, 2024
Saudi ArabiaTop Stories

മക്കയിൽ കോഴിക്കോട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

മക്കയിൽ കോഴിക്കോട് തിരുവണ്ണൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടുപള്ളി അബ്ദുൽ ലത്തീഫിനെയാണു താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹറമിനടുത്ത് ഒരു മിനിസൂപ്പർമാർക്കറ്റിൽ ജോലിചെയ്തുവരികയായിരുന്നു ഇദ്ദേഹം.

കഴിഞ്ഞ മൂന്ന് ദിവസമായി കട തുറക്കാത്തതിനെ തുടർന്ന് സ്പോൺസറും കുടെ തൊട്ടടുത്ത് താമസിക്കുന്ന സുഹൃത്തും ചേർന്ന് റൂം തുറന്ന് നോക്കുമ്പോൾ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

തുടർന്ന് പോലീസിൽ വിവരം അറിയിച്ചു മയ്യിത്ത് നൂർ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.

മരണംസംഭവിച്ചിട്ട് മൂന്ന്ദിവസമെങ്കിലും  ആയിട്ടുണ്ടാകുമെന്നാണ് നിഗമനം. അനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽ ഖബറടക്കുമെന്ന്  സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്