Sunday, September 22, 2024
Saudi ArabiaTop Stories

റൗളാ ശരീഫ് സന്ദർശനം താത്ക്കാലികമായി നിർത്തി വെച്ചു

മദീന: റൗളാ ശരീഫ് സന്ദർശിക്കുന്നത് താത്ക്കാലികമായി നിർത്തി വെച്ചതായി മസ്ജിദുന്നബവി കാര്യ ഏജൻസി അറിയിച്ചു.

റമളാൻ 27 മുതൽ ശവ്വാൽ 2 വരെയുള്ള കാലയളവിലേക്കായിരിക്കും വിലക്ക് നില നിൽക്കുക.

മുൻ വർഷങ്ങളിൽ ഈദ് ദിനങ്ങളിലായിരുന്നു റൗളാ ശരീഫ് സന്ദർശനം നിർത്തിയിരുന്നത്.

ഇപ്പോൾ തീർഥാടകരുടെ സുരക്ഷ  മുൻ നിർത്തിയും അനുയോജ്യമായ സാഹചര്യം ഒരുക്കുന്നതിനും സൗകര്യം ഒരുക്കുന്നതിനും വേണ്ടിയാണ്  വിലക്ക് ബാധകമാക്കിയിട്ടുള്ളത്.

റമളാനിലും പെരുന്നാൾ ദിനങ്ങളിലും എല്ലാം മസ്ജിദുന്നബവിയിൽ വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്