Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ മഴ പെയ്യിക്കുന്നതിനുള്ള റെയിൻ സീഡിംഗ് ആരംഭിച്ചു; വീഡിയോ കാണാം

റിയാദ്, ഖസീം, ഹായിൽ  എന്നിവിടങ്ങളിൽ ആരംഭിച്ച റെയിൻ സീഡിംഗ് പ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്ത് വിട്ടു.

റെയിൻ സീഡിംഗ് വഴി ലഭിക്കുന്ന മഴ സ്വാഭാവികമാണെന്നും മേഘങ്ങളുടെ വാഹകശേഷി ലക്ഷ്യമിടുന്നതാണെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി സിഇഒ ഡോ.അയ്മാൻ ഗുലാം പറഞ്ഞു.

റെയിൻ സീഡിംഗ് കൊണ്ട് അർഥമാക്കുന്നത് നിലവിലുള്ള മേഘങ്ങൾക്ക് ഒരു ട്രീറ്റ്മെന്റ് എന്നത് മാത്രമാണ്.

മേഘങ്ങൾ നിലവിൽ ഉള്ളവയാണ്. റെയിൻ സീഡിംഗ് കൊണ്ട് മഴയുടെ അളവ് വർദ്ധിക്കുക മാത്രമാണ് ചെയ്യുന്നത്.

റെയിൻ സീഡിംഗ് കൊണ്ട് കൃത്രിമ മഴ എന്നൊരു പ്രവർത്തനം ഉണ്ടാകുന്നില്ല. അതേ സമയം സ്വാഭാവികമായും ലഭിക്കുന്ന മഴയുടെ അളവ് വർദ്ധിക്കുന്നതിനു സഹായകരമാകുകയാണു ചെയ്യുന്നത്. മേഘങ്ങളുടെ വാഹകശേഷി വർദ്ധിപ്പിക്കുക മാത്രമാണ് നമ്മൾ ചെയ്യുന്നത് എന്നും അയ്മൻ വ്യക്തമാക്കി.

സൗദിയിൽ നടന്ന റെയിൻ സീഡിംഗിന്റെ ഒന്നാം ഘട്ടത്തിന്റെ വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്