Saturday, September 21, 2024
Saudi ArabiaTop Stories

ചോർ..ചോർ..പുതിയ പാകിസ്ഥാൻ പ്രധാനമത്രിക്കെതിരെ മദീനയിൽ പാകിസ്ഥാനികളുടെ ശക്തമായ പ്രതിഷേധം; വീഡിയോ കാണാം

മദീനയിൽ സന്ദർശനത്തിനെത്തിയ പുതിയ പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫിനെയും സംഘത്തെയും ചോർ ചോർ (കളളൻ..കളളൻ) എന്ന് വിളിച്ച് പ്രതിഷേധമറിയിച്ച് അദ്ദേഹത്തിന്റെ എതിർ ചേരിയിലുള്ള പാകിസ്ഥാനികൾ.

മസ്ജിദുന്നബവിയിലേക്ക് പാക് പ്രധാനമന്ത്രിയും സംഘവും നീങ്ങുംബോഴായിരുന്നു പിറകിൽ ചോർ ചോർ എന്ന് വിളിച്ച് പാകിസ്ഥാനികൾ പ്രതിഷേധമറിയിച്ചത്.

മദീന സന്ദർശനം പൂർത്തിയാക്കി പാക് പ്രധാന മന്ത്രി ജിദ്ദയിലെത്തിയിട്ടുണ്ട്.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണു പുതിയ പാക് പ്രധാനമന്ത്രി സൗദിയിലെത്തിയിട്ടുള്ളത്.

ഇമ്രാൻ ഖാൻ വിശ്വാസ വോട്ട് നേടാനാകാതെ പുറത്ത് പോകേണ്ടി വന്നതിനാലായിരുന്നു ഷഹബാസ് ശരീഫ് അധികാരത്തിലെത്തിയത്.

വിശുദ്ധ ഭൂമിയിൽ ഇത്തരം മോശം സമീപനം സ്വികരിച്ച ഇമ്രാൻ ഖാന്റെ അനുയായികളെ ഉദ്ദേശിച്ച് അവർ വിശുദ്ധ ഭൂമിയിൽ പകിസ്താൻ സമൂഹത്തെ തന്നെ നശിപ്പിച്ചു എന്നാണ് മദീന സന്ദർശന സംഘത്തിലുണ്ടായിരുന്ന പാക് ഇൻഫർമേഷൻ മന്ത്രി പറഞ്ഞത്.

പാക് പ്രധാനമന്ത്രിക്കെതിരെ മദീനയിൽ പാകിസ്ഥാനികൾ നടത്തിയ പ്രതിഷേധ പ്രകടനം കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്