Sunday, September 22, 2024
Saudi ArabiaTop Stories

സ്വദേശികളോടും വിദേശികളോടും പുതിയ തവക്കല്‍നാ ഖിദ്മാത്ത് ഡൗൺലോഡ്  ചെയ്യാൻ ആഹ്വാനം ചെയ്ത് അധികൃതർ; ആപ് സ്റ്റോർ, പ്ലേസ്റ്റോർ ലിങ്കുകൾ കാണാം

പുതിയ തവക്കൽനാ ഖിദ്മാത്ത് (തവക്കൽനാ സർവീസസ് ) ഡൗൺലോഡ് ചെയ്യാൻ സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി സ്വദേശികളോടും വിദേശികളോടും ആഹ്വാനം ചെയ്തു.

തവക്കൽനാ ഖിദ്മാത്ത് വഴി 140-ലധികം ഇലക്ട്രോണിക് സേവനങ്ങളാണ്  അനായാസമായി ലഭ്യമാക്കുന്നത്.

ഡ്രൈവിംഗ് ലൈസൻസുകൾ, ഇൻഷുറൻസ്, പാസ്‌പോർട്ടുകൾ, ചെക്കുകൾ, ഏജൻസികൾ, സർക്കാർ ഏജൻസികൾ അംഗീകരിച്ച ഡിജിറ്റൽ വാലറ്റ്, ഇവന്റ് സേവനങ്ങൾ, പൊതു സേവനങ്ങൾ, ഇഹ്‌സാൻ ഉപയോഗിച്ച് സംഭാവന നൽകൽ, ഡാറ്റ മെച്ചപ്പെടുത്തൽ, തവക്കൽനാ കോഡ്, മൊബൈൽ നമ്പർ ഐഡന്റിഫിക്കേഷൻ എന്നിവയുടെ അവലോകനം തുടങ്ങി വിവിധ സേവനങ്ങൾ പുതിയ ആപിൽ ഉൾപ്പെടും.

ഹെൽത്ത് പാസ്‌പോർട്ടും, കൊറോണ ടെസ്റ്റ്‌, വാക്‌സിൻ സേവനങ്ങൾ, യാത്രാ ആവശ്യകതകൾ, ഗതാഗത സമയത്ത് ആവശ്യമായ പെർമിറ്റുകൾ കൈകാര്യം ചെയ്യൽ തുടങ്ങിയ കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട സേവനങ്ങളിൽ മാത്രമാണ് നിലവിലുള്ള “തവകൽന” ആപ്ലിക്കേഷൻ ഉപയോഗപ്പെടുന്നത്.

എന്നാൽ പുതിയ തവക്കൽനാ സർവീസസ് ഒരു വ്യക്തിയുമായി ബന്ധപ്പെട്ട 140 ലധികം സർവീസുകൾ ഒരു സ്ഥലത്ത് തന്നെ ലഭ്യമാക്കുകയാണു ചെയ്യുന്നത്.

പ്ലേ സ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും പുതിയ ആപ് ഡൗൺലോഡ് ചെയ്യാൻ സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി ആഹ്വാനം ചെയ്തു.

പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ ക്ലിക് ചെയ്യുക. https://play.google.com/store/apps/details?id=sa.gov.nic.twkhayat

ആപ് സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ ക്ലിക് ചെയ്യുക.
https://apps.apple.com/sa/app/tawakkalna-services/id1613539452

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്