സൗദിയിൽ ചില പെട്രോൾ പമ്പുകളിൽ വിദേശ തൊഴിലാളികൾ വൻ തട്ടിപ്പ് നടത്തുന്നതായി ആരോപണം
സൗദിയിലെ പല പെട്രോൾ പമ്പുകളിലും വിദേശ തൊഴിലാളികൾ വലിയ കൃതിമത്വം നടത്തുന്നതായി സോഷ്യൽ മീഡിയകളിൽ ശക്തമായ ആരോപണം.
കഴിഞ്ഞ ദിവസം രാജ്യത്തെ വിവിധ ഏരിയകളിലെ പെട്രോൾ സ്റ്റേഷനുകളിൽ നടന്ന പരിശോധനകളിൽ മീറ്ററുകളിൽ കൃത്രിമത്വം കാണിച്ച നിരവധി വിദേശ തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു.
ഇതേത്തുടർന്നാണിപ്പോൾ ഇത്തരം വഞ്ചനകൾക്ക് തടയിടാനായി ഒരു പരിഹാരം വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നത്.
കസ്റ്റമർക്ക് സ്വയം പ്രാവർത്തിപ്പിക്കാൻ സാധിക്കുന്ന ഓട്ടോമാറ്റിക് ഫില്ലിംഗ് സൗകര്യം പംബുകളിൽ ലഭ്യമാക്കണം എന്ന ആവശ്യമാണു പൊതു ജനങ്ങൾ ഉന്നയിക്കുന്നത്. പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഒരു സൗദി സൂപർ വൈസറെയും നിയമിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
അതേ സമയം മീറ്ററിൽ കൃത്രിമത്വം നടത്തിയ വിദേശികളെ നാട് കടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa