തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മക്കയിലെ ജബലുന്നൂർ മലക്ക് മുകളിൽ നിന്ന് പാറക്കല്ല് വീണ് തീർഥാടക മരിച്ചു

മക്കയിലെ ജബലുന്നൂർ മലക്ക് മുകളിൽ നിന്ന് താഴേക്ക് വീണ പാറക്കല്ല് തലയിൽ പതിച്ച് പാകിസ്ഥാനി തീർഥാടക മരിച്ചു .

ഉംറ നിർവ്വഹിക്കാനെത്തിയതായിരുന്നു നാല്പത് വയസ്സുകാരിയായ പാകിസ്ഥാനി തീർഥാടക. സുരക്ഷാ വിഭാഗം സംഭവസ്ഥലത്തെത്തി നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

നബി(സ്വ)ക്ക് വിശുദ്ധ ഖുർആൻ ആദ്യമായി അവതരിക്കപ്പെട്ട സ്ഥലമാണെന്നതിനാൽ ചരിത്ര പ്രസിദ്ധമായ ഹിറാ ഗുഹയും അത് സ്ഥിതി ചെയ്യുന്ന ജബലുന്നൂർ പർവ്വതവും മക്കയിലെത്തുന്ന വിശ്വാസികളുടെ സന്ദർശന കേന്ദ്രമാണു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്