Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഇന്ന് ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടും

രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ ഇന്ന് (ശനി) ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുമെന്ന് സൗദി കാലാവസ്ഥാ നിരിക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.

റിയാദ് പ്രവിശ്യയിലെ അൽ അഫ് ലാജ്, സുലൈൽ, വാദി ദവാസിർ എന്നിവിടങ്ങളിൽ വൈകുന്നേരം 9 മണി വരെ കാറ്റും പൊടിയും അനുഭവപ്പെടും.

റിയാദ് സിറ്റി, ഖർജ്, ദിർ ഇയ, മസാഹമിയ എന്നിവിടങ്ങളിൽ വൈകുന്നേരം 4 മണി വരെ പൊടിപടലങ്ങൾ ഉണ്ടാകും.

മദിന, തബൂക്ക്, ഹയിൽ, ഖസീം, നോർത്തേൺ ബോഡർ, അൽ ജൗഫ് എന്നീ പ്രവിശ്യകളിലെ പല ഭാഗങ്ങളിലും വൈകുന്നേരം 6 മണി വരെയും കിഴക്കൻ പ്രവിശ്യയിൽ 8 മണി വരെയും കാറ്റും പൊടിയും അനുഭവപ്പെടും.

മക്ക, ജിസാൻ മേഖലകളിലെ ചില സ്ഥലങ്ങളിൽ രാവിലെ 9 വരെ മൂടൽ മഞ്ഞ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്