സൗദിയിൽ നാളെ മുതൽ ഹൗസ് ഡ്രൈവർമാർക്ക് ഉപാധികളോടെ 9600 റിയാൽ ലെവി ബാധകമാകും; നടപ്പിലാകുന്നത് രണ്ട് ഘട്ടങ്ങളായി
ജിദ്ദ: സൗദിയിൽ ഹൗസ് ഡ്രൈവർമാർക്ക് ഉപാധികളോടെ ലെവി നടപ്പാക്കുന്നത് ഞായറഴ്ച മുതൽ ആരംഭിക്കും.
ഒരു സൗദി സ്പോൺസർക്ക് കീഴിൽ 4 ലധികം ഗാർഹിക തൊഴിലാളികൾ ഉണ്ടെങ്കിൽ അധികം വരുന്ന തൊഴിലാളിക്ക് ലെവി ബാധകമാകും.
അതേ സമയം ഒരു വിദേശിയുടെ കീഴിൽ രണ്ടിലധികം ഗാർഹിക തൊഴിലാളികൾ ഉണ്ടെങ്കിലും അധികം വരുന്ന തൊഴിലാളിക്ക് ലെവി ബാധകമാകും.
9600 റിയാൽ ആണ് ലെവി തുക നൽകേണ്ടി വരിക. ഇത് സംബന്ധിച്ച് കഴിഞ്ഞ മാർച്ചിൽ അധികൃതർ തീരുമാനമെടുത്തിരുന്നു.
രണ്ട് ഘട്ടങ്ങൾ ആയാണ് ലെവി ഈടാക്കുക. ഈ ശവ്വാൽ 21 അഥവാ 21-05-2022 ഞായർ ആണ് ഒന്നാം ഘട്ടം. അടുത്ത വർഷം ശവ്വാൽ 21 ആണ് രണ്ടാം ഘട്ടം.
ഒന്നാം ഘട്ടത്തിൽ പുതുതായി വരുന്ന തൊഴിലാളികൾക്കാണു ലെവി ബധകമാകുകയെങ്കിൽ രണ്ടാം ഘട്ടത്തിൽ നിലവിലുള്ള തൊഴിലാളികൾക്കും പുതിയ തൊഴിലാളികൾക്കും ലെവി ബാധകമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa