സൗദികൾക്ക് ഇന്തോനേഷ്യയിലേക്കുള്ള യാത്രാ വിലക്ക് നീക്കി; ഇന്ത്യയടക്കം 13 രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് തുടരുന്നു
സൗദി പൗരന്മാർക്ക് നേരിട്ടും അല്ലാതെയും ഇന്തോനേഷ്യയിലേക്ക് പ്രവേശിക്കുന്നതിനേർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി.
കൊറോണയുമായി ബന്ധപ്പെട്ട് ആരോഗ്യ വിഭാഗം സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം വിലക്ക് നീക്കം ചെയ്തത്.
ഇതോടെ ഇപ്പോൾ സൗദികൾക്ക് നേരിട്ടോ അല്ലാതെയോ യാത്ര ചെയ്യാൻ വിലക്കുള്ള രാജ്യങ്ങളുടെ എണ്ണം 13 ആയി ചുരുങ്ങി.
ലെബനൻ, തുർക്കി, യെമൻ, സിറിയ, ഇന്ത്യ, ഇറാൻ, അർമേനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, ബെലാറസ്, വിയറ്റ്നാം, സൊമാലിയ, വെനസ്വേല എന്നീ രാജ്യങ്ങളിലേക്കാണു നിലവിൽ സൗദി പൗരന്മാർക്ക് യാത്രാ വിലക്കുള്ളത്.
മേൽ പരാമർശിക്കപ്പെട്ട രാജ്യങ്ങളിലേക്ക് അടിയന്തിര ആവശ്യങ്ങൾക്കായി യാത്ര ചെയ്യണമെങ്കിൽ സൗദി പൗരന്മാർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻ കൂർ അനുമതി ആവശ്യമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa