Saturday, September 21, 2024
Top StoriesU A E

പ്രധാനമന്ത്രി അബുദാബിയിൽ; നേരിട്ട് സ്വീകരിക്കാനെത്തി ശൈഖ് മുഹമ്മദ്‌ ബിൻ സായിദ്

പ്രധാനമന്ത്രി നരേന്ദ്രമോഡി ഔദ്യോഗിക സന്ദർശനാർഥം  യു എ ഇ തലസ്ഥാനമായ അബുദാബിയിലെത്തി.

പ്രധാനമന്ത്രിയെ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്‌ ബിൻ സായിദ് നേരിട്ട് എയർപോർട്ടിലെത്തി സ്വീകരിച്ചു.

തനിക്ക് നല്കിയ സ്വീകരണത്തിനു പ്രധാന മന്ത്രി മോഡി യു എ ഇ പ്രസിഡന്റിനു പ്രത്യേകം നന്ദി അറിയിച്ചു.

“അബുദാബി വിമാനത്താവളത്തിൽ എന്നെ സ്വീകരിക്കാൻ വന്ന എന്റെ സഹോദരൻ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക നടപടി  എന്നെ ഏറെ ആകർഷിച്ചു. അദ്ദേഹത്തോടുള്ള എന്റെ നന്ദി അറിയിക്കുന്നു,”- എന്നാണ്‌ പ്രധാനമന്ത്രി അറിയിച്ചത്.

ബി ജെ പി നേതാക്കാളുടെ പ്രവാചക നിന്ദാ വിവാദത്തിൽ ഗൾഫ് രാജ്യങ്ങൾ ശക്തമായ പ്രതിഷേധം അറിയിച്ചതിനു പിറകെയാണു പ്രധാനമന്ത്രിയുടെ പ്രഥമ ഗൾഫ് സന്ദർശനം എന്നത് ശ്രദ്ധേയമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്