ദുബൈയിലെ പ്രധാന റോഡിന്റെ പേര് മാറ്റി
ദുബൈയിലെ ജബല്‍ അലി ലെഹ്‍ബാബ് റോഡിന്റെ പേരു മാറ്റിക്കൊണ്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിറക്കി. എക്സ്‍പോ റോഡെന്നായിരിക്കും ഇനി ജബൽ അലി ലെഹ്‌ബാബ് റോഡ് അറിയപ്പെടുക .
2020 ൽ ദുബൈയിൽ നടക്കാനിരിക്കുന്ന വേള്‍ഡ് എക്സ്‍പോയ്ക്ക് മുന്നോടിയായാണ് റോഡിന്റെ പേരുമാറ്റം.
എക്സ്‍പോ വേദിയോടൊപ്പം ജബല്‍ അലി ഫ്രീ സോണ്‍, ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയ, ദുബായ് ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക്, ദുബായ് സൗത്ത് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൂടി നയിക്കുന്നതാണ് 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്സ്‍പോ റോഡ്.
2020 ഒക്ടോബര്‍ 20 മുതല്‍ 2021 ഏപ്രില്‍ 10 വരെയാണ് വേൾഡ് എക്സ്‍പോ നടക്കുക . രണ്ടര കോടി സന്ദര്‍ശകരെയാണ് എക്സ്പോയിൽ പ്രതീക്ഷിക്കപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
