Sunday, September 22, 2024
Top StoriesU A E

യു എ ഇയിലെ ഇന്ധന വില സൗദിയിലെ നിരക്കിനേക്കാൾ ഇരട്ടിയായി

ജൂലൈ മാസത്തിലെ പുതുക്കിയ ഇന്ധന വില യു എ ഇ പ്രഖ്യാപിച്ചതോടെ യു എ ഇയിലെ നിലവിലെ ഇന്ധന വില സൗദിയിലെ റീട്ടെയിൽ വിലയുടെ ഇരട്ടിയിലധികം വർദ്ധിച്ചിരിക്കുകയാണ്.

ജൂലൈ മാസത്തിലെ ഇന്ധന വില ലിറ്ററിനു ഇനി പറയും പ്രകാരം ആണ് വർദ്ധിച്ചത്. സൂപ്പർ 98 പെട്രോൾ: 4.63, സ്പെഷ്യൽ 95 പെട്രോൾ: 4.52, ഇ പ്ലസ് 91 പെട്രോൾ: 4.44, ഡീസൽ:4.76  എന്നിങ്ങനെയാണു വില വർദ്ധിച്ചത്.

ജൂണിലെ വിലയെ താരതമ്യപ്പെടുത്തുംബോൾ ജൂലൈ മാസത്തിൽ പെട്രോൾ വിലയിൽ 48 മുതൽ 49 ഫിൽസും ഡീസൽ ലിറ്ററിന് 62 ഫിൽസും ആണ് വർദ്ധിപ്പിക്കാൻ അംഗീകാരമായത്.

ജൂലൈ 1 വെള്ളിയാഴ്ച മുതൽ പുതിയ വില ഇന്ധന വിതരണ കമ്പനികൾ നടപ്പിലാക്കിയിട്ടുണ്ട്. പുതിയ വിലനിർണ്ണയത്തിൽ 5% മൂല്യവർധിത നികുതി ഉൾപ്പെടുത്തിയിട്ടുണ്ട്.

സൗദിയിൽ ഇന്ധന വില: 91 പെട്രോൾ: 2:18 റിയാൽ, 95 പെട്രോൾ: 2.3 റിയാൽ, ഡീസൽ: 0.63 ഹലാല എന്നിങ്ങനെയാണു നിരക്ക്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്