ചൊവ്വാഴ്‌ച, ജൂൺ 9, 2026
KuwaitTop Stories

കുവൈത്തിൽ പതിനായിരത്തോളം സ്വദേശികൾ തൊഴിൽ പ്രതീക്ഷിച്ചിരിക്കുന്നതായി റിപ്പോർട്ട്

ഉന്നത യോഗ്യതകളുള്ളവരടക്കം 8486 സ്വദേശികൾ കുവൈത്ത് സിവിൽ സർവീസ് കമ്മീഷനിൽ രെജിസ്റ്റർ ചെയ്ത് തൊഴിൽ പ്രതീക്ഷിച്ചിരിക്കുന്നു.

ഡോക്ടറേറ്റ് ഉള്ളവരും ഉന്നത ബിരുദ ധാരികളും ബിരുദ ധാരികളും ഡിപ്ളോമക്കാരുമെല്ലാം ഇക്കൂട്ടത്തിലുണ്ടെന്നാണു റിപ്പോർട്ട് പറയുന്നത്.

ദിനം പ്രതി നിരവധി സ്വദേശികളാണു തൊഴിലിനായി സിവിൽ സർവീസ് കമ്മീഷനിൽ രെജിസ്റ്റർ ചെയ്യുന്നത്.

കുവൈത്തിൽ സ്വദേശിവത്ക്കരണം ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിലൂടെ തൊഴിൽ രഹിതരായ സ്വദേശികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുമെന്നാണു അധികൃതർ പ്രതീക്ഷിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്