സാങ്കേതിക മേഖലയിൽ 200 മില്ല്യൻ ഡോളർ മുടക്കാൻ കുവൈത്ത് മുൻകൈയെടുക്കും
സാങ്കേതിക മേഖലയിൽ മുതൽ മുടക്കുന്നതിനു 200 മില്ല്യൻ ഡോളറിൻ്റെ പൊതു ഫണ്ട് സ്വരൂപിക്കുന്നതിനു കുവൈത്ത് മുൻകൈ എടുക്കും.
ബെയ്റൂത്തിലെ അറബ് ഇക്കൊണോമിക് ഉച്ചകോടിയിലാണു കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ടെക്നോളജിയിലും ഡിജിറ്റൽ ഇക്കണോമിയിലും മുതൽ മുടക്കുന്നതിലേക്കുള്ള 200 മില്ല്യൻ ഡോളർ ഫണ്ടിലേക്ക് കുവൈത്ത് 50 മില്ല്യൻ ഡോളർ നൽകുമെന്നും മന്ത്രി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa