ഈ വർഷം അവസാനമായി സൂര്യൻ ക അബക്ക് നേരെ മുകളിൽ വന്നപ്പോൾ ക അബയുടെ നിഴൽ അപ്രത്യക്ഷമായ ചിത്രങ്ങൾ വൈറലാകുന്നു
മക്ക: ഇന്ന് വെള്ളിയാഴ്ച (15-07-2022) സൗദി സമയം 12:27 നു സൂര്യൻ വിശുദ്ധ കഅബയുടെ നേരെ മുകളിലായി വന്നപ്പോൾ ക അബയുടെ നിഴൽ അപ്രത്യക്ഷമായ സന്ദർഭത്തിന്റെ ചിത്രങ്ങൾ സൗദി സോഷ്യൽ മീഡിയകളിൽ വൈറലായി.
കഅബയുടെ നേരെ മുകളിൽ ഏകദേശം 90 ഡിഗ്രിയിലായി സൂര്യന്റെ സ്ഥാനം വരുന്നത് കൊണ്ടാണ് നിഴൽ അപ്രത്യക്ഷമാകുന്നത്.
ഈ വർഷം ഇത്തരത്തിൽ സൂര്യൻ കഅബക്ക് നേരെ മുകളിൽ വരുന്ന രണ്ടാമത്തെയും അവസാനത്തെയും സന്ദർഭം ആയിരുന്നു ഇത്.
ഇനി അടുത്ത വർഷം മെയ് മാസത്തിൽ ആയിരിക്കും സൂര്യൻ കഅബക്ക് നേരെ മുകളിൽ വരിക.
ഇത്തരം സന്ദർഭങ്ങളിൽ ലോകത്തെവിടെ നിന്നും കഅബയുടെ ദിശ ഉപകരണങ്ങളുടെ സഹായമില്ലാതെ കൃത്യമായി നിർണ്ണയിക്കാൻ സാധിക്കുന്ന രീതി ഉപയോഗിച്ച് വിശ്വാസികൾ ഖിബ് ല നിർണ്ണയം നടത്തൽ പതിവാണ്.
ക അബയുടെ നിഴൽ അപ്രത്യക്ഷമായ സന്ദർഭത്തിന്റെ ചിത്രങ്ങൾ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa