തിങ്കളാഴ്‌ച, ജൂൺ 8, 2026
Dammam

മഹിളാ കോൺഗ്രസിന്റെ പുതിയ സംസ്ഥാന ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ; ഒഐസിസി ദമ്മാം വനിതാവേദി

ദമ്മാം: മെയ് മാസത്തിൽ നടക്കാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അതിശക്തമായ തിരിച്ചു വരവിനു രാജ്യമാകെ തയ്യാറെടുക്കുമ്പോൾ, അതിൽ സ്ത്രീ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കാൻ, മഹിളാ കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹികളായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഓരോരുത്തർക്കും ഒഐസിസി ദമ്മാം വനിതാവേദി അനുമോദനങ്ങളും ആശംസകളും നേർന്നു.

ചരിത്രത്തിലാദ്യമായി ഒരു ട്രാൻസ്ജൻഡറായ അപ്സരാ റെഡ്ഢിയെ ഓൾ ഇന്ത്യ മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായി നിയമിച്ച്‌, സ്ത്രീ നേതൃത്വത്തിന് പുതിയ തിളക്കം നൽകിയ കോൺഗ്രെസ്സ് അധ്യക്ഷന്റെ തീരുമാനം ഏറെ പ്രകീർത്തിക്കപ്പെട്ടിരുന്നു. അതിനൊപ്പം പാർട്ടി നയിക്കുന്ന സംസ്ഥാനങ്ങളിൽ നിയമസഭയിൽ 33 ശതമാനം സ്ത്രീ സംവരണത്തിനായുള്ള ശ്രമങ്ങളുമായി ശ്രീ രാഹുൽ ഗാന്ധി മുന്നോട്ട് പോകുമ്പോൾ, സംസ്ഥാനത്തു തെരെഞ്ഞെടുക്കപ്പെട്ട പുതിയ മഹിളാ കോൺഗ്രസ് ഭാരവാഹികളുടെ നേതൃത്വത്തിൽ പാർട്ടിയിൽ ശക്തമായ സ്ത്രീപങ്കാളിത്തവും സ്ത്രീമുന്നേറ്റവുമുണ്ടാകുമെന്നും അത്‌ പാർട്ടിക്ക്‌ മുതൽകൂട്ടാകുമെന്നും വനിതാവേദി റീജണൽ കമ്മിറ്റി പ്രസിഡണ്ട് ഡോ.സിന്ധു ബിനു ജനറൽ സെക്രട്ടറി ഷിജില ഹമീദ്‌ എന്നിവർ അഭിപ്രായപ്പെട്ടു .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group