തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഈ ഉംറ സീസണിൽ 30 ലക്ഷത്തിലധികം വിസകൾ ഇഷ്യു ചെയ്തു

ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ച ശേഷം ഇത് വരെ 30,24,272 ഉംറ വിസകൾ ഇഷ്യു ചെയ്തതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇതിൽ 25,61,541 പേർ ഇതിനകം സൗദിയിലെത്തി.

നാലു ലക്ഷത്തോളം തീർത്ഥാടകർ നിലവിൽ സൗദിയിലുണ്ട്. ഇതി രണ്ടേമുക്കാൽ ലക്ഷത്തിലധികം പേർ മക്കയിലും ബാക്കിയുള്ളവർ മദീനയിലുമാണുള്ളത്.

6,81,392 തീർത്ഥാടകരുമായി പാകിസ്ഥാനും 4,47,450 തീർത്ഥാടകരുമായി ഇന്തോനേഷ്യയും 3,06,470 തീർത്ഥാടകരുമായി ഇന്ത്യയുമാണു ഏറ്റവും കൂടുതൽ തീർത്ഥാടകരെ അയച്ച രാജ്യങ്ങൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്