ജിദ്ദയിൽ തീപ്പിടിത്തത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി
ജിദ്ദയിലെ ഹയ്യുൽ ഖൂസൈനിയിൽ ഒരു റൂമിൽ രണ്ട് പേർ തീപ്പിടിത്തത്തിൽ പെട്ട് മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി.
ഇവർ താമസിച്ചിരുന്ന റൂമിലെ സ്പോഞ്ചുകളും തുണികളും മറ്റും കത്തിയാണു തീപ്പിടിത്തമുണ്ടായത്. തീ പിടിക്കാനുള്ള കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണു അന്വേഷണ സംഘം.
മരിച്ച രണ്ട് പേരെയും തിരിച്ചറിയുന്നതിൻ്റെ ഭാഗമായി മൃതദേഹങ്ങൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കാനായി അയച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
