Monday, January 6, 2025
Saudi ArabiaTop Stories

ഈ മൂന്ന് കാര്യങ്ങൾ ബാങ്ക് ജീവനക്കാരൻ നിങ്ങളോട് ചോദിക്കില്ല; മുന്നറിയിപ്പുമായി സൗദി പൊതുസുരക്ഷാ വിഭാഗം

ബാങ്കിങ് മേഖലയിലെ തട്ടിപ്പുകളും വഞ്ചനയും തടയാൻ മുന്നറിയിപ്പുമായി സൗദി പൊതു സുരക്ഷാ വിഭാഗം.

ബാങ്കിലെ ജീവനക്കാരനെന്ന് പറഞ്ഞു വിളിക്കുന്നത് ഒറിജിനൽ ബാങ്ക് ജീവനക്കാരനാണെങ്കിൽ താഴെ കൊടുത്ത മൂന്ന് കാര്യങ്ങൾ ഫോണിലൂടെ നൽകാൻ ആവശ്യപ്പെടില്ല എന്നാണ്‌ സുരക്ഷാ വിഭാഗം ഓർമ്മപ്പെടുത്തിയത്.

ബാങ്ക് കാർഡിന്റെ പിൻ നമ്പർ, ബാങ്ക് പാസ് വേർഡ്, മൊബൈലിലേക്ക് അയച്ച ഒ ടി പി നമ്പർ എന്നിവ ബാങ്ക് ജീവനക്കാരൻ ചോദിക്കില്ല എന്നാണ് സുരക്ഷാ വിഭാഗം വ്യക്തമാക്കിയത്.

അത് കൊണ്ട് തന്നെ മേൽ പരാമർശിച്ച കാര്യങ്ങൾ ആരെങ്കിലും ചോദിക്കുന്നുവെങ്കിൽ അത് തട്ടിപ്പ് സംഘം ആണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

സംശയസ്പദമായ രീതിയിൽ കാളുകൾ ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കുല്ലുനാ അമ്നിലോ അറിയിക്കുകയോ മക്ക റിയാദ് പ്രവിശ്യയിൽ ഉല്ലവരാണെങ്കിൽ 911 ലും മറ്റു പ്രവിശ്യകളിലുള്ളവരാണെങ്കിൽ 999 ലും ബന്ധപ്പെട്ടവരെ അറിയിക്കണം എന്നും പൊതു സുരക്ഷാ വിഭാഗം ഓർമ്മപ്പെടുത്തുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്