Sunday, September 22, 2024
Saudi ArabiaTop Stories

എം ബി എസ്‌ മദ്ധ്യസ്ഥത വഹിച്ചു; 10 യുദ്ധത്തടവുകാർക്ക് റഷ്യയിൽ നിന്ന് മോചനം

ജിദ്ദ: റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധത്തടവുകാരുടെ കൈമാറ്റത്തിന്റെ ഭാഗമായി പത്ത് യുദ്ധത്തടവുകാരെ മോചിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇടപെടൽ വിജയിച്ചു.

മോറോക്കോ, യുഎസ്, യുകെ, സ്വീഡിഷ്, ക്രൊയേഷ്യൻ പൗരന്മാരും മോചിതരായ യുദ്ധത്തടവുകാരിൽ ഉൾപ്പെടുന്നുണ്ട്. 

ബന്ധപ്പെട്ട സൗദി അധികാരികൾ തടവുകാരെ റഷ്യയിൽ നിന്ന് സ്വീകരിച്ച് സൗദിയിലേക്ക് മാറ്റുകയും അവരുടെ രാജ്യങ്ങളിലേക്ക് സുരക്ഷിതമായി മടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുകയും ചെയ്തു. ‍

യുദ്ധത്തടവുകാരുടെ മോചനത്തിനായി കിരീടാവകാശി നടത്തിയ ശ്രമങ്ങളോടുള്ള പ്രതികരണത്തിന് സൗദി അറേബ്യ റഷ്യൻ ഫെഡറേഷനും ഉക്രെയ്‌നും നന്ദിയും അഭിനന്ദനവും അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്