Wednesday, November 27, 2024
Saudi ArabiaTop Stories

റിയാദിൽ വൻകിട കള്ളനോട്ട് നിർമ്മാണ കേന്ദ്രം കണ്ടെത്തി റെയ്ഡ്; പ്രതികൾ പിടിയിൽ: വീഡിയോ

റിയാദിൽ വൻകിട കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ സുരക്ഷാവിഭാഗം നടത്തിയ റെയ്ഡിൽ വിദേശികളടങ്ങുന്ന പ്രതികൾ അറസ്റ്റിൽ.

ഒരു സ്വദേശിയും സിറിയൻ, ഈജിപ്ത്, യമനി പൗരന്മാരുമാണ് അറസ്റ്റിലായത്.

ഭീമൻ അച്ചടി മെഷിനറിയടക്കമുള്ള സജ്ജീകരണങ്ങൾ ഒരു വെയർ ഹൗസിൽ ഒരുക്കിയായിരുന്നു പ്രതികൾ വ്യാജ കറൻസികൾ അച്ചടിച്ചിരുന്നത്.

വ്യാജ വിദേശ കറൻസികളുടെ വൻ ശേഖരം തന്നെ പ്രതികളിൽ നിന്ന് പിടികൂടിയിട്ടുണ്ട്.

കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ വെച്ച് പ്രതികളെ അറസ്റ്റ് ചെയ്തതിന്റെയും  റെയ്ഡ് നടത്തിയതിന്റെയും വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്