ഉംറക്ക് പുറപ്പെട്ട മലയാളി തീർഥാടകൻ ജിദ്ദയിലേക്കുള്ള വിമാനത്തിനുള്ളിൽ വെച്ച് മരിച്ചു
ഉംറക്ക് പുറപ്പെട്ട കായംകുളം സ്വദേശി ജിദ്ദയിലേക്കുള്ള വിമാനത്തിനുള്ളിൽ വെച്ച് മരിച്ചു.
പുല്ലുകുളങ്ങര പുതുമുക്ക് ജംഗ്ഷൻ മദീനാ പാലസിൽ അഹ്മദ് കോയയാണ് മരിച്ചത്.
ഇന്നലെ രാവിലെയായിരുന്നു കൊച്ചിയിൽ നിന്ന് കുവൈത്ത് വഴി ജിദ്ദയിലേക്കുള്ള വിമനത്തിൽ ഇദ്ദേഹം യാത്ര ചെയ്തത്.
കുവൈത്തിൽ നിന്ന് ഇഹ്രാമിൽ പ്രവേശിച്ചതിനു ശേഷമായിരുന്നു ജിദ്ദയിലേക്ക് പുറപ്പെട്ടത്.
മയ്യിത്ത് മക്കയിൽ ഖബറടക്കും. ഇദ്ദേഹത്തിന്റെ മകൻ ദുബൈയിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഒരു കവി കൂടിയാണ് പരേതൻ. സ്വന്തമായി ഒന്നിലേറെ കവിതാ സമാഹാരങ്ങൾ രചിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
