Saturday, September 21, 2024
Saudi ArabiaTop Stories

സ്പോൺസറില്ലാത്ത വിദ്യാഭ്യാസ വിസകൾ അനുവദിക്കുന്നതിനും സുരക്ഷാ കാമറകൾ സ്ഥാപിക്കുന്നതിനും സൗദി മന്ത്രിസഭാ അംഗീകാരം

ജിദ്ദ: സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ അൽ സലാം കൊട്ടാരത്തിൽ ചേർന്ന മന്ത്രി സഭാ യോഗം വിവിധ തീരുമാനങ്ങൾക്ക് അംഗീകാരം നൽകി.

എജ്യുക്കേഷനൽ വിസ അനുവദിക്കാനുള്ള തീരുമാനത്തിനുള്ള അംഗീകാരം ഇതിൽ പ്രധാനമാണ്.

സ്പോൺസർ ആവശ്യമില്ലാത്ത ദീർഘകാല, ഹൃസ്വകാല എജ്യുക്കേഷണൽ വിസകളാണ് അനുവദിക്കുക.

അക്കാദമിക് സ്റ്റഡി, റിസർച്ച് വിസിറ്റ്, ലാംഗ്വാജ് സ്റ്റഡി, സ്റ്റുഡൻസ് എക്സേഞ്ച്, ട്രെയ്നിംഗ് എന്നീ വിവിധ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വിസ ഉപയോഗപ്പെടും.

ഇവക്ക് പുറമേ സെക്യൂരിറ്റി നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനും മന്ത്രി സഭ അംഗീകാരം നൽകിയിട്ടുണ്ട്.

ഈ വർഷം അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ ഒഴുക്കിൽ ജി20 രാജ്യങ്ങളിൽ സൗദി മുൻ നിരയിൽ നില കൊള്ളുന്നതും മന്ത്രി സഭ വിലയിരുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa










അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്