Friday, November 22, 2024
Saudi ArabiaTop Stories

സൗദിയിൽ 18 ആനുകൂല്യങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭേദഗതി വരുത്തിയ ഇൻഷൂറൻസ് ഇന്ന് മുതൽ പ്രാബല്യത്തിൽ

ജിദ്ദ: ഉപയോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ഉറപ്പ് നൽകുന്ന ഭേദഗതി വരുത്തിയ ഹെൽത്ത് ഇൻഷൂറൻസ് ഇന്ന് (ശനി) മുതൽ പ്രാബല്യത്തിൽ വന്നു.

പുതുതായി 18 കവറേജുകൾ കൂടെ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നുണ്ട്. വൃക്ക മാറ്റി വെക്കലിനു 2.5 ലക്ഷം റിയാൽ വരെ കവറേജ്, ഡയാലിസിസിനു പ്രതിവർഷം 1.80 ലക്ഷം റിയാൽ വരെ കവറേജ് എന്നിവ ഇതിൽ പെടുന്നു.

ദന്ത ക്രമീകരണം (1200 റിയാൽ വരെ), റൂട്ട് കനാൽ (800 റിയാൽ വരെ), അടക്കം വിവിധ ദന്ത ചികിത്സകൾക്ക് ഇൻഷൂറൻസ് കവറേജ് ലഭിക്കും. 20% ഉപയോക്താക്കൾ വഹിക്കണം.

ഇവക്ക് പുറമേ ഗർഭാശയ, സ്തന, വൻ കുടൽ കാൻസറുകളുമായി ബന്ധപ്പെട്ട പരിശോധനകൾ, ഹൃദ്രോഗം, അസ്ഥിക്ഷയം, കൊഴുപ്പ്, പരിശോധനകൾ തുടങ്ങി വിവിധ പരിശോധനകളും ചികിത്സകളുമെല്ലാം ഇൻഷൂറൻസ് പരിധിയിൽ ഉൾപ്പെടുത്തിയത് ഉപയോക്താക്കൾക്ക് ആശ്വാസമേകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്