Friday, November 15, 2024
Saudi ArabiaTop Stories

അബ്ദുല്ല രാജാവ് തന്റെ കൊട്ടാരത്തിലേക്കുള്ള പ്രവേശന കവാടത്തിൽ സ്ഥാപിക്കാൻ  ആവശ്യപ്പെട്ട രണ്ട് പെയിന്റുംഗുകളിലെ വരികൾ ആകർഷണീയമാകുന്നു

റിയാദ്: 2022 റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലെ കിംഗ് അബ്ദുല്ല ബയോഗ്രഫി ഡോക്യുമെന്റേഷൻ സെന്റർ പവലിയനിലെ രണ്ട് പെയിന്റിംഗുകൾ സന്ദർശകരെ ആകർഷിക്കുന്നു.

ജിദ്ദയിലെയും റിയാദിലെയും കൊട്ടാര കവാടങ്ങളിൽ സ്ഥാപിച്ച രണ്ട് പെയിന്റിംഗുകളിലെയും ജ്ഞാനം ഉണർത്തുന്ന വരികളായിരുന്നു രാജാവിനെ അവ കൊട്ടാര കവാടങ്ങളിൽ സ്ഥാപിക്കാൻ ഉത്തരവിടുന്നതിനു പ്രേരിപ്പിച്ചത്.

അതിലെ ഒരു പെയിന്റിംഗിലെ വരികൾ ഇങ്ങനെ വായിക്കാം.

“ഒരു ദിവസം ആത്മാവ് നിങ്ങളോട് വികാരത്തോടെ ചോദിക്കുന്നുവെങ്കിൽ… അതിന് വിയോജിപ്പിലേക്കുള്ള വഴിയുണ്ടെങ്കിൽ… നിങ്ങൾക്ക് കഴിയുന്നിടത്തോളം അതിന്റെ ആഗ്രഹങ്ങൾക്ക് എതിരായി പോകുക. ആഗ്രങ്ങൾ ഒരു ശത്രുവാണ്, വിയോജിപ്പ് ഒരു സുഹൃത്തുമാണ്”.

രണ്ടാമത്തെ പെയിന്റിംഗിലെ വരികൾ ഇങ്ങനെ വായിക്കാം:

ഇന്നത്തേയും എല്ലാ ദിവസങ്ങളിലേയും ജ്ഞാനം, “നീ സൂക്ഷിക്കുക; വിശാലമനസ്‌കനെ അപമാനിക്കുകയാണെങ്കിൽ, ജ്ഞാനിയെ വേദനിപ്പിച്ചാൽ, നീചനായവനെ ബഹുമാനിക്കുകയാണെങ്കിൽ , വിഡ്ഡിയോട്  തമാശ പറഞ്ഞാൽ , അധാർമികന്റെ കൂടെ കിടന്നാൽ”.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്