Sunday, November 24, 2024
Saudi ArabiaTop Stories

മദീനയിലേക്ക് പുറപ്പെട്ട രണ്ട് മലയാളികൾ വാഹനാപകടത്തിൽ മരിച്ചു

സൗദിയിലെ ബുറൈദക്കടുത്തുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു.

മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) എന്നവരാണ് മരിച്ചത്.

അല്‍റസിലെ നബ്ഹാനിയയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് അപകടം നടന്നത്.

ഹുറൈമിലയില്‍ ജോലി ചെയ്യുന്ന ഇവര്‍ കുടുംബ സമേതം മദീന സിയാറത്തിനായി പുറപ്പെട്ടതായിരുന്നു.

പരിക്കേറ്റ മറ്റു കുടുംബാംഗങ്ങളെ പ്രാഥമിക ചികിത്സ നല്‍കി ഹോസ്പിറ്റലുകളിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

അല്‍റസ് കെ.എം.സി.സി പ്രസിഡന്റ് ശുഐബ്, ഉനൈസ കെഎംസിസി പ്രസിഡന്റ് ജംഷീര്‍ മങ്കട, റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ സഹായങ്ങളുമായി രംഗത്തുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്