തിങ്കളാഴ്‌ച, മെയ്‌ 11, 2026
Saudi ArabiaTop Stories

ഭിന്ന ശേഷിക്കാർക്ക് യാത്രാക്കൂലിയിൽ ഡിസ്കൌണ്ട്; വിമാന യാത്രക്കാർക്കും ബാധകം

ഭിന്ന ശേഷിക്കാർക്ക് യാത്രാക്കൂലിയിൽ ഡിസ്കൗണ്ട് ലഭിക്കുന്നതിനുള്ള കാർഡിന്റെ ആനുകൂല്യം മുഴുവൻ യാത്രാ മാർഗ്ഗങ്ങൾക്കും ബാധകമാകുമെന്ന് സൗദി മാനവവിഭവശേഷി സാമൂഹികക്ഷേമ മന്ത്രാലയം വ്യക്തമാക്കി.

വിമാനം, ട്രെയിൻ, ബസ് അടക്കം എല്ലാ പൊതു ഗതാഗത മാർഗങ്ങളിലും ഈ ഡിസ്കൗണ്ട് കാർഡ് കാർഡ് ആനുകൂല്യം  ലഭിക്കും. നിരക്കിന്റെ 50% വരെയാണ് ഇളവ് ലഭിക്കുക.

സൗദിയയുടെ വെബ്സൈറ്റിൽ ഭിന്ന ശേഷിക്കാർക്കുള്ള ഡിസ്കൗണ്ട് കാർഡ് വഴി ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ 50% ഇളവ് ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ഭിന്നശേഷി യാത്രക്കാർക്ക്  എയർലൈൻ ടിക്കറ്റുകളിൽ കിഴിവ് ലഭിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രാലയത്തിന്റെ സ്ഥിരീകരണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്