Saturday, April 19, 2025
KeralaTop Stories

കേരളത്തിൽ നരബലി നടന്നതായി റിപ്പോർട്ട്

പത്തനംതിട്ടയിലെ എലന്തൂരിൽ രണ്ട് സ്ത്രീകളെ നര ബലി നൽകിയതായി റിപ്പോർട്ട്.

വൈദ്യൻ ഭഗവന്ത്, ലീല എന്നീ ദമ്പതികൾക്ക് വേണ്ടിയാണ് നരബലി നടന്നത് എന്നാണ്  വിവരം.

പെരുംബാവൂരുള്ള ഷിഹാബ് എന്ന ഒരു ഏജന്റ് വഴിയാണ് നരബലിക്കായി സ്ത്രീകളെ എത്തിച്ച് നൽകിയത്.

ദമ്പതികളുടെ സാമ്പത്തിക അഭിവൃദ്ധി ലക്ഷ്യം വെച്ച് സ്ത്രീകളെ കഴുത്തറുത്ത് കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കൊല്ലപ്പെട്ടവരിലെ ഒരു സ്ത്രീയെ കഴിഞ്ഞ മാസം അവസാനം മുതൽ കാണാതായതിനെത്തുടർന്നുള്ള അന്വേഷണമാണ് ഞെട്ടിക്കുന്ന വസ്തുതകൾ പുറത്ത് കൊണ്ട് വന്നത്.

മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്