നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ചെരുപ്പിന്റെ കോപ്പി പ്രദർശിപ്പിച്ചു
ദഹ്രാൻ: കിംഗ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ (ithra) മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ചെരുപ്പിന്റെ കോപ്പി പ്രദർശിപ്പിച്ചു.
നബി സ്വലല്ലാഹു അലഹി വസല്ലമയുടെ കാലടിയിൽ ഹിജ്‌റ എന്ന പേരിൽ നടക്കുന്ന പ്രദർശനത്തിന്റെ ഭാഗമായാണിത്.
അൻഡലൂഷ്യയിലെ കരകൗശല വിദഗ്ധർ ആണ് ഈ ചെരുപ്പിന്റെ കോപ്പി നിർമ്മിച്ചിട്ടുള്ളത്.
മൊറോക്കൻ ഹദീസ് പണ്ഡിതനായ ഇബ്നു അസാകിറിന്റെ റിപ്പോർട്ട് അനുസരിച്ച് 13 ആം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന ഒറിജിനൽ ചെരുപ്പിന്റെ പകർപ്പാണിത്.
ഇസ്‌ലാമിക നാഗരികതയുടെ സമ്പന്നത പ്രതിഫലിപ്പിക്കുന്ന തുണിത്തരങ്ങൾ, കൈയെഴുത്തുപ്രതികൾ, ശേഖരണങ്ങൾ എന്നിവയുൾപ്പെടെയുള്ള പുരാവസ്തുക്കളുടെ ശേഖരം എക്‌സിബിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa