വീണ്ടും സൗദിവത്ക്കരണം; 11 പുതിയ തീരുമാനങ്ങൾ ഈ വർഷാവസാനത്തിനു മുമ്പ് പ്രഖ്യാപിക്കും
കൂടുതൽ മേഖലകളിൽ സൗദിവത്ക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ വർഷാവസാനത്തിന്റെ മുമ്പായി 11 പുതിയ തീരുമാനങ്ങൾ പ്രഖ്യാപിക്കുമെന്ന് സൗദി ഹ്യൂമൻ റിസോഴ്സസ് മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്ഹി പ്രസ്താവിച്ചു.
പർച്ചേസിംഗ്, പ്രൊജക്റ്റ് മാനേജ്മെന്റ്, ഭക്ഷ്യ മരുന്ന് മേഖലകൾ എന്നിവയെല്ലാം പുതിയ സൗദിവത്ക്കരണ തീരുമാനത്തിൽ ഉൾപ്പെടുന്നു.
സൗദിവത്ക്കരണ തീരുമാനങ്ങളുടെ ഫലമായി ഇപ്പോൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി യുവതീ യുവാക്കളുടെ എണ്ണം 2.13 മില്യൺ ആയി ഉയർന്നിട്ടുണ്ട്.
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 9.7% ആയി കുറഞ്ഞപ്പോൾ സാംബത്തിക മേഖലയിലെ വനിതാ സാന്നിദ്ധ്യം 35.6% ആയി ഉയർന്നിട്ടുണ്ട്.
അതോടൊപ്പം സ്വകാര്യമേഖലാ സ്ഥാപനങ്ങൾ തൊഴിൽ വ്യവസ്ഥയും അതിന്റെ ചട്ടങ്ങളും പാലിക്കുന്നതിന്റെ ശതമാനം ഈ വർഷം 98 ശതമാനത്തിലെത്തിയെന്നും 74 ശതമാനത്തിലധികം തൊഴിൽ കേസുകളും രമ്യമായി പരിഹരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa