Monday, November 25, 2024
Saudi ArabiaTop Stories

മൂന്ന് കാര്യങ്ങൾ ബാങ്ക് ജീവനക്കാരൻ ഉപയോക്താവിനോട് ആവശ്യപ്പെടില്ല; സൗദി ആഭ്യന്തര മന്ത്രാലയം

ബാങ്ക് തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി ബാങ്ക് ഉപയോക്താക്കൾക്ക് വ്യക്തമായ മാർഗ നിർദ്ദേശവുമായി സൗദി ആഭ്യന്തര മന്ത്രാലയം.

ഒരു ബാങ്ക് കസ്റ്റമറോട് മൂന്ന് കാര്യങ്ങൾ ബാങ്ക് ജീവനക്കാരൻ ആവശ്യപ്പെടില്ല എന്നാണ് മന്ത്രാലയം ഓർമ്മപ്പെടുത്തുന്നത്.

ബാങ്ക് കാർഡ് പാസ് വേർഡ്, ബാങ്ക് അക്കൗണ്ട് പാസ് വേർഡ്, മൊബൈലിലേക്ക് അയക്കുന്ന ഒ.ടി.പി നമ്പർ എന്നിവയാണ് മൂന്ന്  കാര്യങ്ങൾ.

ഏതെങ്കിലും രീതിയിലുള്ള തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽ പെട്ടാൽ സുരക്ഷാ വിഭാഗത്തെ അറിയിക്കുകയോ കുല്ലുനാ അമ്ന് ആപ് വഴി റിപ്പോർട്ട് ചെയ്യുകയോ വേണമെന്നും മന്ത്രാലയം ഓർമ്മപ്പെടുത്തുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്