തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മലയാളി യുവാവ് മരിച്ചു

റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കന്യാകുമാരി മുവോട്ടുകോണം സ്വദേശി അജിത് സഹദേവൻ (45) താമസ സ്ഥലത്ത് വെച്ച് മരിച്ചു.

സ്പോൺസർ ഫോൺ ചെയ്തപ്പോൾ പ്രതികരിക്കാതായതിനെത്തുടർന്ന് അന്വേഷിച്ചപ്പോൾ റൂമിന്റെ കതക് അകത്ത് നിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു.

തുടർന്ന് സ്പോൺസർ പോലീസിനെ അറിയിച്ചപ്പോൾ പോലീസെത്തി കതക് തകർത്ത് അകത്ത് കടക്കുകയും അജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.

കഴിഞ്ഞ 4 വർഷമായി അജിത് റിയാദിൽ ജോലി ചെയ്യുന്നു. നേരത്തെ തിരുവനന്തപുരം വെള്ളറടയിലുണ്ടായിരുന്ന ഇദ്ദേഹവും കുടുംബവും പിന്നീട് കന്യാകുമാരിയിലേക്ക് താമസം മാറിയതായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്