Sunday, September 22, 2024
Saudi ArabiaTop Stories

ത്വാഇഫിൽ ബസ് മറിഞ്ഞു; 20 പേർക്ക് പരിക്ക്

ത്വാഇഫ് അൽസൈൽ റൂട്ടിൽ ഉണ്ടായ ബസപകടത്തിൽ 20 പേർക്ക് പരിക്കേറ്റതായി റെഡ് ക്രസന്റ് അധികൃതർ അറിയിച്ചു.

ത്വാഇഫിലേക്കുള്ള ദിശയിൽ അപകടം സംഭവിച്ചതായി ഉച്ചക്ക് ശേഷം 3.30 നായിരുന്നു റിപ്പോർട്ട് ലഭിച്ചത്.

ഉടൻ തന്നെ എട്ട് ആംബുലൻസ് ടീമിനെ സംഭവ സ്ഥലത്തേക്ക് രക്ഷാ പ്രവർത്തനങ്ങൾക്കായി അയച്ചു.

പരിക്കേറ്റ 20 പേരിൽ ഒരാളുടെ നില ഗുരുതരമാണ്. മൂന്ന് പേർക്ക് മിതമായ പരിക്കും ബാക്കിയുളളവർക്ക് നിസ്സാര പരിക്കും സംഭവിച്ചതായും പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും റെഡ് ക്രസന്റ് അതോറിറ്റി വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്