തൊഴിൽ വിപണിയിൽ സൗദികളുടെ സാന്നിദ്ധ്യം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ
റിയാദ്: സൗദിയിലെ സ്വകാര്യ തൊഴിൽ വിപണിയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ സ്വദേശികളുടെ സാന്നിദ്ധ്യമെന്ന് ഹ്യൂമൻ റിസോഴ്സസ് മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ രാജ്ഹി പ്രസ്താവിച്ചു.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി യുവതീ യുവാക്കളുടെ എണ്ണം 22 ലക്ഷമായി ഉയർന്നിട്ടുണ്ട്.
അതോടൊപ്പം തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനം ആയും കുറഞ്ഞു. ഇത് കഴിഞ്ഞ 20 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്.
സൗദി മാനവ വിഭവശേഷി മന്ത്രാലയം ലക്ഷ്യം വെച്ച സ്വദേശിവത്ക്കരണം, പരിശീലന പരിപാടികൾ, തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തൽ എന്നിവയിൽ മികവ് പുലർത്തിയ 24 സ്ഥാപനങ്ങളെ ആദരിക്കുന്ന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വിവിധ സൗദിവത്ക്കരണ കരാറുകളിലൂടെ മന്ത്രാലയം ലക്ഷ്യം വെച്ചതിലും അധികം സ്വദേശികളാണ് തൊഴിൽ വിപണിയിൽ പ്രവേശിച്ചിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa