റിയാദിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു
റിയാദിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിക്കടവ് മരുത പരലുണ്ട സ്വദേശി മരിച്ചു.
വാക്കയിൽ അബ്ദുല്ലയുടെ മകൻ ഖാസിം (50) ആണ് ശുമൈസി ഹോസ്പിറ്റലിൽ വെച്ച് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി ഖാസിം ഓടിച്ച വാഹനം അപകടത്തിൽ പെടുകയായിരുന്നു.
ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം. മയ്യിത്ത് റിയാദിൽ ഖബറടക്കും.
UPDATE: അറേബ്യൻ മലയാളിക്ക് നേരത്തെ ലഭിച്ച റിപ്പോർട്ട് കാസിം ഓടിച്ച വാഹനം ഒരു ജെ സി ബിയുമായി ഇടിക്കുകയായിരുന്നു എന്നായിരുന്നു. എന്നാൽ ഇദ്ദേഹം ഓടിച്ച വാഹനം ഒരു ട്രയിലറുമായി ഇടിക്കുകയായിരുന്നു എന്നാണ് ബന്ധുക്കളിൽ നിന്നും കൂട്ടുകാരിൽ നിന്നും പിന്നീട് അറിയാൻ സാധിച്ചത്. ആദ്യം തെറ്റായ വിവരം പ്രസിദ്ധീകരിച്ചതിൽ ഖേദിക്കുന്നു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa