നായയ്ക്ക് തീറ്റ നല്‍കാന്‍ വൈകിയതിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊന്നു
പട്ടാമ്പി: മണ്ണേങ്ങോട് അത്താണി സ്വദേശി ഹര്‍ഷാദി(21 )ന്റെ മരണം ക്രൂര മർദ്ദനത്തെത്തുടർന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതിയായ ഹര്‍ഷാദിന്റെ പിതൃസഹോദരീ പുത്രൻ ഹക്കീം(27) അറസ്റ്റിലായിട്ടുണ്ട്.
നായയ്ക്ക് തീറ്റ കൊടുക്കാൻ വൈകിയെന്ന കാരണം പറഞ്ഞ് ബെല്‍റ്റ് കൊണ്ടും മരക്കഷണം കൊണ്ടും ഹകീം ഹര്‍ഷാദിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഒരു സ്വകാര്യ ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്കിന്റെ കേബിള്‍ വലിക്കുന്ന ജോലിയിലായിരുന്ന ഹര്‍ഷാദും ഹക്കീമും കൊപ്പം അത്താണിയില്‍ ഒരു വാടകവീട്ടിലാണ് താമസിച്ചിരുന്നത്.
ഹക്കീം തന്നെയായിരുന്നുശരീരം മുഴുവന്‍ മർദ്ദനമേറ്റ പാടുകളുമായി ഹര്‍ഷാദിനെ ആശുപത്രിയില്‍ എത്തിച്ചത്. കെട്ടിടത്തില്‍ നിന്ന് താഴെ വീണെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ ഹര്‍ഷാദ് മരിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഹർഷാദിന്റെ ശരീത്തില്‍ നൂറിലധികം മര്‍ദ്ദനമേറ്റ പാടുകളും മുറിപ്പാടുകളും ഉണ്ടായിരുന്നു. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട ഹക്കീമിനെ കൊപ്പം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിന്നീട് അറസ്റ്റ് ചെയ്തത്.
പ്രതി ഹകീം, ഹര്‍ഷാദിനെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഹക്കീം വളര്‍ത്തുന്ന നായയ്ക്ക് തീറ്റ കൊടുക്കാന്‍ വൈകിയെന്ന് പറഞ്ഞായിരുന്നു വ്യാഴാഴ്ച ക്രൂരമായി മര്‍ദ്ദിച്ചത്. നായയുടെ കഴുത്തിലെ ബെല്‍റ്റ് കൊണ്ടും മരക്കഷണം കൊണ്ടും മർദ്ദിക്കുകയും താഴെ വീണ ഹര്‍ഷാദിനെ ഹക്കീം ചവിട്ടുകയും ചെയ്തു. ഇതോട വാരിയെല്ലുകള്‍ തകര്‍ന്ന ഹർഷാദിനെ വെള്ളിയാഴ്ച രാവിലെയാണ് ഹക്കീമും സഹായികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്.
അതി ക്രൂരമായ മര്‍ദ്ദനമാണ് ഹര്‍ഷാദിന് നേരിടേണ്ടി വന്നതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആറ് മണിക്കൂറോളം പോസ്റ്റ്‌മോര്‍ട്ടം നീണ്ടു.
പ്രതിയുമായി സംഭവസ്ഥലത്തെത്തി പോലീസ് തെളിവെടുപ്പ് നടത്തി. മര്‍ദ്ദനത്തിന് ഉപയോഗിച്ച ബെല്‍റ്റും മരക്കഷണവും കണ്ടെത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
